കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു

കോട്ടയത്ത് കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ ആണ് മരിച്ചത്. 79 വയസായിരുന്നു. മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വൈകിട്ട് വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. ഇത് കഴിഞ്ഞ ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. മാധവന്റെ പോസ്റ്റ്‌മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു.
Read Also: അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
കുഴഞ്ഞുവീണ മാധവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 47കാരനാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷ്.
Story Highlights: father died after being beaten by son Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here