പഞ്ചാബിനെതിരെ ഡൽഹി ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഡൽഹി ഇറങ്ങുന്നത്. ചേതൻ സക്കരിയ, കെഎസ് ഭരത് എന്നീ താരങ്ങൾ പുറത്തിരിക്കും. ഖലീൽ അഹ്മദ്, സർഫറാസ് അഹ്മദ് എന്നിവർ തിരികെയെത്തി. 12 മത്സരങ്ങൾ വീതം കളിച്ച ഇരു ടീമുകൾക്കും ഈ ജയം അനിവാര്യമാണ്. 6 ജയം വീതം 12 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. ഡൽഹി അഞ്ചാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.
ടീമുകൾ
Delhi Capitals : David Warner, Sarfaraz Khan, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Anrich Nortje, Khaleel Ahmed
Punjab Kings : Jonny Bairstow, Shikhar Dhawan, Bhanuka Rajapaksa, Liam Livingstone, Mayank Agarwal(c), Jitesh Sharma(w), Harpreet Brar, Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh
Story Highlights: ipl 2022 punjab kings batting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here