Advertisement

രഹാനെയ്ക്ക് പരുക്ക്; ഐപിഎലിലെ ബാക്കിയുള്ള മത്സരങ്ങളും ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും

May 16, 2022
Google News 1 minute Read

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുതിർന്ന താരം അജിങ്ക്യ രഹാനെയ്ക്ക് പരുക്ക്. പിൻതുടയിലെ ഞരമ്പിനാണ് പരുക്കേറ്റിരിക്കുന്നത്. താരം ഐപിഎലിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കില്ല. ഇതോടൊപ്പം ജൂലായിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനവും താരത്തിനു നഷ്ടമായേക്കും. കഴിഞ്ഞ പര്യടനത്തിൽ നിന്ന് മാറ്റിവച്ച ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക.

അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ന്യൂസീലൻഡ് താരം ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചിരുന്നു. 4 വർഷമാണ് മക്കല്ലത്തിൻ്റെ കാലാവധി. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായ മക്കല്ലം സീസണൊടുവിൽ ഇത് ഒഴിയും. ന്യൂസീലൻഡിനായി 101 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് മക്കല്ലം. ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു ന്യൂസീലൻഡ് താരമാണ് ഇദ്ദേഹം.

ആഷസ് ഉൾപ്പെടെ സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരമായാണ് മക്കല്ലം എത്തുന്നത്.

ടീം നായകനായി ബെൻ സ്റ്റോക്സിനെ നിയമിച്ചിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: Kolkata Knight Riders Ajinkya Rahane injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here