Advertisement

നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

May 16, 2022
2 minutes Read
narendra modi set out for nepal

നേപ്പാളിലെ ലുംബിനിയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കുശിനഗറിലേക്ക് പോയ മോദി കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലേക്ക് പോകും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. ( narendra modi set out for nepal )

ലുംബിനിയിലെത്തുന്ന പ്രധാനമന്ത്രി, പ്രാചീന ബുദ്ധ ക്ഷേത്രമായ മായാദേവി ക്ഷേത്രം സന്ദർശിക്കും. ഇന്ത്യയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബുദ്ധ സാംസ്‌കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിടും. ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങിൽ പങ്കെടുക്കും.

Story Highlights: narendra modi set out for nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top