Advertisement

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

May 16, 2022
Google News 2 minutes Read

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്.

തീവ്രവാദസംഘടനയിൽ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാൾ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും കൂടി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also:ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം; സൗദിയിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾ

തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് രണ്ടാമത്തെ സൗദി പൗരൻ പിടിയിലായത്. ഇയാൾ സൗദി സുരക്ഷാസേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തുകയും തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തിരുന്നു. രാജ്യത്തെ ക്രിമിനൽ കോടതിയിലാണ് വിചാരണ നടന്നത്.

Story Highlights: Saudi Arabia executes three men guilty of terrorism charges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here