രോഹിതിന്റെയോ കോലിയുടെയോ ഫോമിൽ ആശങ്കയില്ല: സൗരവ് ഗാംഗുലി

ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ഫോമിൽ ആശങ്കയില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ലോകകപ്പിനു മുൻപ് ഇരു താരങ്ങളും ഫോമിൽ തിരികെയെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഗാംഗുലി മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
രണ്ട് വർഷമായി ഒരു സെഞ്ചുറി പോലും നേടിയില്ലാത്ത കോലി കരിയറിലെ ഏറ്റവും മോശം ഫോമിലാണ്. ഐപിഎലിലും കോലി നിരാശപ്പെടുത്തുന്നു. രോഹിതും ഐപിഎലിൽ മോശം പ്രകടനങ്ങളാണ് നടത്തുന്നത്. ഇക്കൊല്ലം 12 മത്സരങ്ങൾ കളിച്ച രോഹിത് വെറും 218 റൺസാണ് നേടിയത്. 125 സ്ട്രൈക്ക് റേറ്റും 18 ശരാശരിയുമാണ് താരത്തിനുള്ളത്. 43 റൺസാണ് ഉയർന്ന സ്കോർ. 13 മത്സരങ്ങൾ കളിച്ച കോലി 113 സ്ട്രൈക്ക് റേറ്റും 19 ശരാശരിയും സഹിതം 236 റൺസെടുത്തു. 58 റൺസാണ് ഉയർന്ന സ്കോർ.
Story Highlights: Sourav Ganguly Rohit Sharma Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here