‘കെ സുധാകരന്‍ അപമാനിച്ചത് കേരളത്തെ’; നിയമനടപടി വേണമെന്ന് ഇ പി ജയരാജന്‍

മുഖ്യമന്ത്രിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അപമാനിച്ചതില്‍ നിയമനടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ചങ്ങല പൊട്ടിയ നായ എന്ന പ്രയോഗം സംസ്‌കാര ശൂന്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കെ സുധാകരനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ നീചമായി അപമാനിച്ച സുധാകരനെതിരെ എഐസിസി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. സുധാകരന്‍ അപമാനിച്ചത് കേരളത്തെ മുഴുവനാണ്. ഇതിനെതിരെ തൃക്കാക്കരയില്‍ പ്രതിഷേധം ഉയര്‍ന്നുവരണം. കേരളത്തെ അപമാനിച്ച കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷന്‍ തൃക്കാക്കരയിലെ സമാധാനം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രിയനായ നേതാവാണ്. അദ്ദേഹം തൃക്കാക്കരയിലെത്തുന്നതും ജനങ്ങളെ കാണുന്നതും സ്വാഭാവികമാണ്. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് പോലും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പരാമര്‍ശമാണ് കെപിസിസി അധ്യക്ഷനില്‍ നിന്നുമുണ്ടായതെന്നും ഇ പി ജയരാജന്‍ ആഞ്ഞടിച്ചു.
Story Highlights: ep jayarajan slams k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here