ഗ്യാൻവാപി മസ്ജിദ്; ശിവലിംഗം മജിസ്ട്രേറ്റ് പോലും കണ്ടിട്ടില്ല; കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി

ഗ്യാൻവാപി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നിർണായക നിലപാടുമായി സുപ്രിംകോടതി. ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞു. എവിടെയാണ് ശിവലിംഗമെന്ന് കോടതി ചോദിച്ചു. മജിസ്ട്രേറ്റ് പോലും അത് കണ്ടിട്ടില്ല. ശിവലിംഗം ആരെങ്കിലും തകർത്താൻ എന്തുചെയ്യുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. സുരക്ഷ ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകാം എന്നും കോടതി പറഞ്ഞു.
സർവേക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണം. എങ്കിലും മസ്ജിദിലേക്കുള്ള പ്രവർത്തനം തടസപ്പെടുത്തരുതെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.
അതേസമയം അഡ്വ. കമ്മീഷണർ അജയ് കുമാർ മിശ്രയെ സർവേ നടപടികളിൽ നിന്ന് വാരണാസി സിവിൽ കോടതി ഒഴിവാക്കി. മിശ്രയുടെ പ്രവർത്തനങ്ങളിൽ മസ്ജിദ് കമ്മറ്റി അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം സമയം കൂടി കോടതി അനുവദിച്ചു.
Story Highlights: gyanvapi mosque survey supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here