Advertisement

‘ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലെ ഒരു ഉപമ’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍

May 17, 2022
Google News 3 minutes Read

മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ഉപമ മാത്രമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും കെ സുധാകരന്‍ വിശദീകരിച്ചു. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നുന്നെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെ കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. (k sudhakaran clarifies his remarks on pinarayi vijayan)

തൃക്കാക്കരയിലെത്തി മുഖ്യമന്ത്രി പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് കെ സുധാകരന്‍ പറയുന്നു. സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പണം ധൂര്‍ത്തടിക്കുവെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വിവാദമാക്കാം എന്ന കരുതേണ്ടെന്നും ഇതൊന്നും ജനങ്ങളോട് വിലപ്പോകില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ല’. സുധാകരന്‍ പറഞ്ഞു.

‘കെ സുധാകരന്‍ അപമാനിച്ചത് കേരളത്തെ’; നിയമനടപടി വേണമെന്ന് ഇ പി ജയരാജന്‍Read Also:

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ചങ്ങല പൊട്ടിയ നായ എന്ന പ്രയോഗം സംസ്‌കാര ശൂന്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കെ സുധാകരനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു.

മുഖ്യമന്ത്രിയെ നീചമായി അപമാനിച്ച സുധാകരനെതിരെ എഐസിസി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. സുധാകരന്‍ അപമാനിച്ചത് കേരളത്തെ മുഴുവനാണ്. ഇതിനെതിരെ തൃക്കാക്കരയില്‍ പ്രതിഷേധം ഉയര്‍ന്നുവരണം. കേരളത്തെ അപമാനിച്ച കെ സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

Story Highlights: k sudhakaran clarifies his remarks on pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here