Advertisement

ബാരാമുള്ളയില്‍ മദ്യവില്‍പന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം; ഒരാള്‍ മരിച്ചു

May 17, 2022
Google News 2 minutes Read

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ മദ്യവില്‍പന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണം നടന്നയുടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി പരിസരം സീല്‍ ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: One dead in terror attack on wine shop in baramulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here