Advertisement

ബധിര ഒളിമ്പിക്‌സ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

May 17, 2022
7 minutes Read

അടുത്തിടെ സമാപിച്ച ബധിര ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. മെയ് 21ന് തൻ്റെ വസതിയിൽ സംഘത്തിന് വിരുന്നൊരുക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

“ബധിര ഒളിമ്പിക്‌സിൽ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ! സംഘത്തിലെ ഓരോ അത്‌ലറ്റും രാജ്യത്തെ സഹ പൗരന്മാർക്ക് പ്രചോദനമാണ്. മുഴുവൻ സംഘത്തിനും ഞാൻ 21-ന് രാവിലെ എന്റെ വസതിയിൽ വിരുന്നൊരുക്കും” മോദി ട്വീറ്റ് ചെയ്തു.

8 സ്വർണവും, ഒരു വെള്ളിയും, 8 വെങ്കലവും നേടിയാണ് ബ്രസീലിലെ കാക്‌സൈസ് ഡോ സുളിൽ നടന്ന 24-ാമത് ബധിര ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത്.

Story Highlights: PM Congratulates India’s Deaflympics Contingent For Their Performance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top