Advertisement

മതേതര കക്ഷികള്‍ പോലും വോട്ടിനായി സമുദായ ധ്രുവീകരണം നടത്തുന്നു: സിറോ മലബാര്‍ സഭ

May 17, 2022
Google News 2 minutes Read

രാഷ്ട്രീയ കക്ഷികള്‍ മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. മതേതര കക്ഷികളുടെ നേതാക്കള്‍ പോലും സമുദായ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണമാണ് സിറോ മലബാര്‍ സഭ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ക്രൈസ്തവ സഭകളെ അവഹേളിക്കുന്ന നേതാക്കളുടെ ശ്രമം അപലപനീയമാണ്. സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പിലാണ് വിമര്‍ശനമുള്ളത്. ( syro malabar church criticizes political parties)

സഭാ സ്ഥാനാര്‍ത്ഥിയെന്ന ആക്ഷേപത്തിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് സിറോ മലബാര്‍ സഭയുടെ വിമര്‍ശനം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന നിലപാടാണ് യുഡിഎഫ് വ്യക്തമാക്കിയിരുന്നത്. . സഭയുടെ സ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് സിപിഎമ്മാണ്. തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിലൂടെ നടത്തിയതെന്നും യുഡിഎഫ് വിമര്‍ശിച്ചിരുന്നു.

എട്ട് സ്ഥാനാര്‍ത്ഥികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Story Highlights: syro malabar church criticizes political parties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here