ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (17-5-22)

റിഫ മെഹ്നുവിന്റെ റീ-പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
വ്‌ളോഗർ റിഫ മെഹ്നുവിന്റെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റിഫയുടേത് തൂങ്ങി മരണമെന്ന് റീപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം നിലമേല്‍ വിസ്മയ കേസില്‍ വിധി ഈ മാസം 23ന്
കൊല്ലം നിലമേലിലെ വിസ്മയ കേസില്‍ വിധി ഈ മാസം 23ന് പ്രഖ്യാപിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് ആണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് വിസ്മയയെ ആത്മഹത്യ ചെയ്തത്.
കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം; ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും
കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം
തൃക്കാക്കരയില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവിയുടെ വിധിയെഴുത്ത്; കെ സുധാകരന്‍ ട്വന്റിഫോറിനോട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചു : സാബു എം ജേക്കബ്
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്.
കെ.വി ശശികുമാറിനെതിരായ പോക്സോ കേസ്; സ്കൂളിനെയും അന്വേഷണമുണ്ടാകും
പോക്സോ കേസിൽ അറസ്റ്റിലായ കെ വി ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർമാൻ.
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണൽ 18 ന് നടക്കും
കേരളത്തില്‍ ഇന്നും അതിശക്തമായ മഴയുണ്ടാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
Story Highlights: todays headlines (17-5-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here