ഒരുപാട് ചോദ്യങ്ങളുണ്ട്’; ബീസ്റ്റിലെ വിമാനരംഗം പങ്കുവച്ച് ഐഎഎഫ് പൈലറ്റ്

വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിജയ് ഒരു റോ ഏജന്റിന്റേ വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
പാകിസ്താനില്‍ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്ന രംഗം ചിത്രത്തിലെ ഏറ്റവും വിമര്‍ശിക്കപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു . വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാകിസ്താന്‍ പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയിന്റെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ അനായാസേന വിജയ് ഒഴിഞ്ഞുമാറുന്നതും കാണാം. സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത രംഗമാണിതെന്നാണ് പ്രധാനവിമര്‍ശനം.
ഈ രംഗത്തെ പരാമര്‍ശിച്ച് ഒരു ഐഎഎഫ് പൈലറ്റ് പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. ഒട്ടേറയാളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തത്.
Read Also:‘ചിത്രം വൻ ഹിറ്റ്’; ബീസ്റ്റ് ടീമിന് വിരുന്ന് നൽകി വിജയ്
വിജയ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകര്‍ ബുദ്ധിപ്രയോഗിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിജയ് നടന്‍ മാത്രമാണെന്നും സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നും ഈ രംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ലെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.
Story Highlights: Vijay starrer Beast gets trolled after IAF pilot questions fighter jet scene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here