ഗുജറാത്തില്‍ ഫാക്ടറിയുടെ കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീണു; 12 തൊഴിലാളികള്‍ മരിച്ചു

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. മൂന്നുപേര്‍കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ചാക്കില്‍ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേരാണ് സംഭവസമയത്തുണ്ടായിരുന്നത്.
The tragedy in Morbi caused by a wall collapse is heart-rending. In this hour of grief, my thoughts are with the bereaved families. May the injured recover soon. Local authorities are providing all possible assistance to the affected.
— Narendra Modi (@narendramodi) May 18, 2022
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും.
Story Highlights: 12 killed as factory wall collapses in Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here