Advertisement

രാജപദവിയിൽ തിളങ്ങിയ 70 വർഷങ്ങൾ; ആഘോഷങ്ങൾ സജീവം, വിപണിയിൽ എലിസബത്ത് രാജ്ഞിയുടെ ബാര്‍ബി ക്വീന്‍ പാവയുടെ വില 70000 പിന്നിട്ടു…

May 18, 2022
Google News 2 minutes Read

എലിസബത്ത് രാഞ്ജി രാജപദവിയിലെത്തിയിട്ട് 70 വർഷം പിന്നിടുന്നതിന്റെ ആഘോഷമാണ് ബ്രിട്ടനിലെങ്ങും. ആദരമറിയിച്ച് രാജ്യത്തിനകത്തും പുറത്തും ആഘോഷത്തിന്റെ അലയൊലികൾ. വിപണിയും ആഘോഷത്തിൽ സജീവമായിരിക്കുകയാണ്. ബ്രിട്ടന്റെ രാജ്ഞിയ്ക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പാവ നിർമാതാക്കളായ മാറ്റെല്‍ ബാര്‍ബി ക്വീന്‍ ഡോളുകള്‍ പുറത്തിറക്കി. ജോണ്‍ ലെവിസ് ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറിലൂടെയാണ് പാവ വില്പനയ്‌ക്കെത്തിയിരിക്കുന്നത്. ഒരു പാവയുടെ വിലയെത്രയെന്നല്ലേ? 99 പൗണ്ട് അതായത് ഏകദേശം 9000 ഇന്ത്യന്‍ രൂപ ആയിരുന്നു ഇതിന്റെ വില.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഏറ്റവുമധികം കാലം രാജപദവിയില്‍ ഇരുന്ന വ്യക്തിയാണ് എലിസബത്ത് രാജ്ഞി. പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ആദ്യ കിരീടാവകാശിയും. 1952 ഫെബ്രുവരി 6ന് ആണ് എലിസബത്ത് II രാജ്ഞിയായി കിരീടധാരണം ചെയ്തത്. ഒരു സ്ത്രീ ഇംഗ്ലണ്ടിന്‍റെ അധികാര പദവിയിൽ എത്തിയപ്പോൾ നിരവധി പേര് അന്ന് സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ സംശയങ്ങൾക്ക് എല്ലാം ഉള്ള മറുപടിയാണ് പിന്നീടുള്ള വർഷങ്ങളിൽ രാജ്ഞി തെളിയിച്ചത്.

വിപണിയിലെത്തിയ രാജ്ഞിയുടെ പാവകൾ വെറും മൂന്ന് സെക്കന്റുകൊണ്ടാണ് വിറ്റുതീർന്നത്. എന്നാൽ ഈ ബാർബി ക്വീൻ പാവകൾക്കായി ഇപ്പോൾ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഇ-ബേയിൽ തിരക്കാണ്. ഇപ്പോൾ 800 പൗണ്ട് അതായത് ഏകദേശം 76,000 ഇന്ത്യന്‍ രൂപ വിലയാണ് ഈ ബാര്‍ബി ക്വീന്‍ പാവകൾക്ക്. കലക്ടേഴ്സ് ഐറ്റം’ എന്ന നിലയിൽ പരിഗണിക്കുന്ന ഈ പാവയ്ക്ക് അത്രയേറെ ആവശ്യക്കാരുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിലവർധനവും.

Read Also: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ഇനി വിവാഹ ഫോട്ടോഷൂട്ടുകൾ കൊച്ചി മെട്രോയിലും…

2012 ല്‍ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്‍റെ അറുപതാം വർഷം വരച്ച ഛായാചിത്രത്തെ അടിസ്ഥാനമാക്കിയാണ് ബാര്‍ബി ക്വീന്‍ പാവ നിർമിച്ചിരിക്കുന്നത്. ഐവറി നിറത്തിലുള്ള ഗൗണ്‍, ബ്ലൂ റിബണ്‍ ബാന്‍ഡ് ധരിച്ച് സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് പാവ നിർമാണത്തിന് അടിസ്ഥാനമാക്കിയത്. ഛായാചിത്രത്തിലെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയാണ് ബാര്‍ബി ക്വീന്‍ പാവയെ ഒരുക്കിയിരിക്കുന്നത്. പാവ ഇട്ടിരിക്കുന്ന ബോക്സ് ബക്കിങ്ഹാം കൊട്ടാരത്തിൽ സിംഹാസനമിരിക്കുന്ന മുറിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് രാജ്ഞിയും രാജകുടുംബാംഗങ്ങളും ഈ വര്‍ഷം മുഴുവന്‍ രാജ്യത്തുടനീളം സഞ്ചരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Story Highlights: Barbie unveils limited edition Queen doll to mark the Platinum Jubilee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here