Advertisement

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു

May 18, 2022
1 minute Read
Delhi Lieutenant Governo

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന്‍ വിശദീകരിച്ചു. 2016 ഡിസംബര്‍ 1 നാണ് അദ്ദേഹം ലെഫറ്റ്‌നന്റ് ഗവര്‍ണറായി ചുമതല ഏല്‍ക്കുന്നത്.

അന്നത്തെ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ നജീബ് ജങ്കിന്റ അപ്രതീക്ഷിത രാജിയെ തുടര്‍ന്നായിരുന്നു മുന്‍ ആഭ്യന്തര സെക്രട്ടറി യായ അനില്‍ ബൈ ജാലിന്റെ നിയമനം. പദവിയില്‍ 5 വര്‍ഷവും 4 മാസവും സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്.

Read Also: പേരറിവാളന്റെ അമ്മയെ അഭിനന്ദിച്ച് സ്റ്റാലിൻ; തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് അ​ർപുതം അമ്മാൾ

നീണ്ട കാലയളവിനിടെ ഒട്ടേറെ തവണ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കം സുപ്രിംകോടതിക്ക് മുന്നില്‍ വരെ എത്തിയിരുന്നു. എംസിഡി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം പദവി ഒഴിയുന്നത്.

Story Highlights: Delhi Lieutenant Governor Anil Baijal resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top