Advertisement

ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു

May 18, 2022
Google News 1 minute Read
elephant attacked man to death

പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്. വരിക്കാശ്ശേരി മനയിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് പത്മനാഭന്‍ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സംഭവം.

Story Highlights: elephant attacked man to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here