Advertisement

ആനവണ്ടിയില്‍ മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര; ‘ബഡ്ജറ്റ് ട്രിപ്പിന്റെ’ വിശദാംശങ്ങള്‍ അറിയാം…

May 18, 2022
7 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രില്‍, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി ചോര്‍ത്തല-മലക്കപ്പാറ ഉല്ലാസയാത്ര നടത്തുന്നു. യാത്രയ്ക്കായി ഒരാള്‍ 650 രൂപയാണ് നല്‍കേണ്ടത്. ഭക്ഷണവും എന്‍ട്രി ഫീസും ഇതില്‍ ഉള്‍പ്പെടില്ല. കോടമഞ്ഞിന്റെ കുളിര്‍ അനുഭവിച്ച് വനഭംഗി ആസ്വദിക്കാനാണ് കെഎസ്ആര്‍ടിസി യാത്രാ പ്രേമികളെ ക്ഷണിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ചേര്‍ത്തല-മലക്കപ്പാറ -ഉല്ലാസയാത്ര.
ഏപ്രില്‍, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി ചോര്‍ത്തല-മലക്കപ്പാറ -ഉല്ലാസയാത്ര. മദ്ധ്യകേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ .

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിന്റെ ശരാശരി ഉയരം.ജില്ലാതലസ്ഥാനമായ തൃശൂരില്‍നിന്ന് ഏകദേശം 110 കിലോമീറ്റര്‍ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിന്റെ അതിരുകള്‍ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയുടെ ഏറ്റവും അടുത്തുള്ള തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ആളുകള്‍. നിറയെ തേയില തോട്ടങ്ങള്‍. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില്‍ കാണാം. കൊവിഡിന്റെ അടച്ചു പൂട്ടലില്‍ നിന്നു ഉണര്‍വ് നല്‍കുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതില്‍ ഒരു സംശയവുമില്ല.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്ന് 83 കിലോമീറ്റര്‍ ആണ് മലക്കപ്പാറ
സ്ഥിതി ചെയ്യുന്നത്.
ഞങ്ങള്‍ തയ്യാര്‍ ! നിങ്ങളോ?
ഒരാള്‍ക്ക് ടിക്കറ്റ്‌നിരക്ക് 650 രൂപ മാത്രം.
( ഭക്ഷണവും എന്‍ട്രിഫീസും ഉള്‍പ്പെടില്ല)
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സിന്റെ ടൂര്‍ ട്രിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
കൂടുതല്‍ വിവരങ്ങള്‍ക്കും
ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു
ചെയ്യുന്നതിനും.??
കെ എസ് ആര്‍ ടി സി
ബഡ്ജറ്റ് ടൂര്‍സ്
ചേര്‍ത്തല
9633305188
9961412798
9846507307
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്‌സാപ്പ് – 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെല്‍
ഇമെയില്‍-btc.ksrtc@kerala.gov.in
Like?? share?and subscribe??
??Website: www.keralartc.com
YouTube –
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08

Story Highlights: ksrtc budget trip to malakkappara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement