മലപ്പുറം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ടിടത്ത് യുഡിഎഫ്; വള്ളിക്കുന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു

മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്ന് എല്‍ഡിഎഫ്, യുഡിഎഫ് വാര്‍ഡില്‍ ജയിച്ചു കയറി. എവിടെയും ഭരണമാറ്റം ഇല്ല.
ആലംകോട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.സി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന് സീറ്റ് നഷ്ടം ആയെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. നിലവില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 9 സീറ്റും ആണ് ഉള്ളത്.
Read Also: പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്
കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എം രാധാകൃഷ്ണന്‍ ജയിച്ചത്.
Story Highlights: malappuram local body election udf won 2 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here