പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മലക്കപ്പാറ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. ബിരുദ വിദ്യാർത്ഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തൊട്ടുപിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം രക്തസ്രാവം നില്‍ക്കാതെ വന്നപ്പോള്‍ സമീപത്തെ ആശാ വര്‍ക്കറെ വിളിച്ചു. എന്നിട്ടും രക്തസ്രാവം നില്‍ക്കാതെ വന്നതോടെ ആശാ വര്‍ക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.
ആശാ വര്‍ക്കര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്തെ തോട്ടില്‍നിന്ന് ഒരു നവവജാതശിശുവിന്റെ മൃതദേഹം ലഭിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ കുഞ്ഞ് പ്രസവത്തില്‍ മരിച്ചതാണോ എന്ന വിധത്തിലുള്ള പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.
Read Also: അട്ടപ്പാടിയിൽ കുഞ്ഞ് മരിച്ചത് മുലപ്പാൽ ശ്വാസനാളത്തിൽ കയറി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
എന്നാല്‍, കുഞ്ഞിനെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് സിന്ധുവിനെതിരേ പൊലീസ് കേസ് എടുത്തത്.
Story Highlights: Mother arrested for killing of newborn baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here