Advertisement

ഷെജിനും ജോയ്സനയും പുതു ജീവിതത്തിലേക്ക്; ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു

May 18, 2022
Google News 2 minutes Read

കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ്സ്നയും ഷെജിനും സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഐഎം നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രണ്ട് മതവിഭാഗങ്ങളിൽ പെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിരെ ലൗജിഹാദെന്ന ആരോപണം ഉയർത്തി സിപിഐഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം.തോമസ് തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഡിവൈഎഫ്ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ് സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹ‍ർജി കഴിഞ്ഞമാസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

Story Highlights: Shejin and Joyce reunite; The couple registered their marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here