കൊച്ചിയില്‍ എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവര്‍ പിടിയിലായി. സനിലും അമൃതയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നവരാണ്. എറണാകുളം ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ലഹരി സംഘത്തെ എസ്ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. ഏറ്റവും അടുപ്പക്കാർക്കു മാത്രം ലഹരി നൽകിയിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പൊലീസ് പറയുന്നു.
Story Highlights: Sports teachers arrested with MDMA in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here