Advertisement

“അഭിനയജീവിതത്തിൽ നിന്നും ഇടവേളകളിലേക്ക് പോയതിന്റെ കാരണം ഇതായിരുന്നു”; തലമുറകളുടെ നായിക ഷീലാമ്മ മനസുതുറക്കുന്നു…

May 19, 2022
1 minute Read

സിനിമയും ജീവിതവും ഒരിക്കലും നിലയ്ക്കാത്ത ആഘോഷമാണ് ഷീല എന്ന അഭിനയേത്രിയ്ക്ക്. തലമുറകളുടെ നായികയായി വെള്ളിത്തിരയിൽ തിളങ്ങി നിന്ന ഈ അനുഗ്രഹീത നടിയുടെ അഭിനയ ജീവിതം പകരം വെക്കാനില്ലാത്ത റെക്കോർഡുകളുടെ ഫ്ലാഷ്‌ബാക്ക് കൂടിയാണ്. മലയാളികൾക്കും മലയാള സിനിമയ്ക്കും മുന്നിൽ ആമുഖങ്ങളുടെ ആവശ്യം ഇല്ലാത്ത ഷീല എന്ന നടി വളരെ പെട്ടെന്ന് വളർന്നു. മലയാള സിനിമയുടെ സൗഭാഗ്യം, ഇതിഹാസ നായികാ തുടങ്ങി വിശേഷണങ്ങളിൽ മലയാള സിനിമയുടെ മുഖമായി മാറി.

573 സിനിമകളാണ് ഇതുവരെ ഷീല എന്ന നടിയുടെ പുസ്തകത്തിൽ ഇടം പിടിച്ചത്. സിനിമയുടെ എണ്ണത്തിൽ തീരുന്നതല്ല ആ അനുഭവങ്ങളുടെ കലവറ. ഈ അനുഭവങ്ങൾ തന്നെയാണ് സംവിധാനം, തിരക്കഥ രചന തുടങ്ങി മറ്റു മേഖലകളിലേക്ക് കടന്നുചെല്ലാൻ ഷീല എന്ന നടിയ്ക്ക് പ്രചോദനമായതും. നീണ്ട ഇരുപത് വർഷങ്ങളാണ് മലയാള സിനിമയ്ക്ക് ഷീല സമ്മാനിച്ചത്. പിന്നീടുള്ള 17 വർഷം ഇടവേളകളുടേതായിരുന്നു. എന്തുകൊണ്ട് മലയാള സിനിമയിൽ നിന്ന് മാറി നിന്നു എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടി ഷീല.

തിരക്കുപിടിച്ച സിനിമ ജീവിതമായിരുന്നു ഷീലയുടേത്. രാപകൽ വ്യത്യസമില്ലാതെ ഷൂട്ടുകൾ. ഒരു മാസം 26 സിനിമകൾ വരെ ഷീല അഭിനയിച്ചിട്ടുണ്ട്. ഈ തിരക്കുകൾ തന്നെയായിരുന്നു സിനിമയിൽ മാറി നിൽക്കാനുള്ള കാരണങ്ങളിൽ ഒന്ന്. ഒരാളെ കണ്ട് സംസാരിക്കാൻ പോലും പറ്റാത്ത തിരക്കുകളിലേക്ക് സിനിമ ഷീല എന്ന നടിയെ കൊണ്ടെത്തിച്ചു. അത് സിനിമ മടുക്കാൻ ഒരു കാരണമായി. 1964 മുതലാണ് സിനിമയിൽ സജീവമാകാൻ തുടങ്ങിയത്. പിന്നീടുള്ള നീണ്ട ഇരുപത് വർഷം തിരക്കുകളുടേതായിരുന്നു. ഒരുദിവസം രണ്ടു സിനിമകളിൽ അഭിനയിച്ചു. ചെറിയ വേഷങ്ങളിൽ അല്ല, പ്രധാന വേഷങ്ങളിൽ തന്നെ. രാത്രിയേത്, പകലേത് എന്ന തിരിച്ചറിവുപോലുമില്ലാതെ അഭിനയിക്കേണ്ടി വന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ആളുകളെ പോലും കാണാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിൽ മടുത്താണ് അഭിനയം അവസാനിപ്പിച്ച് ഇടവേളയെടുത്തതെന്നും നടി പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മറ്റൊന്ന് മകന്റെ ജനനമാണ്. മകന്റെ ഓരോ വളർച്ചയിലും ഒപ്പം ഉണ്ടാകണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അവന്റെ വളർച്ചയും വീഴ്ചയുമെല്ലാം നേരിട്ട് കാണണമെന്ന് ഞാൻ ആഗ്രഹിച്ചു. അതോടെ അഭിനയം മതിയാക്കി ഊട്ടിയിലേക്ക് താമസം മാറ്റി. മകന്റെ പഠനം പൂർത്തിയാകുംവരെ ഒപ്പം നിന്ന് ഒരമ്മയുടേതായ കടമകളെല്ലാം നിർവ്വഹിച്ചു. അതിനു ശേഷമാണ് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ്” നടി ഷീല അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

Story Highlights: Actress Sheela about her acting career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top