Advertisement

തൃക്കാക്കരയിൽ സമ​​ദൂര നിലപാടെന്ന് ലത്തീൻ സഭ

May 19, 2022
Google News 2 minutes Read
thrikkakkara

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട് കൈക്കൊള്ളുമെന്ന് ലത്തീൻസഭ. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് ലത്തീൻ സഭ വ്യക്തമാക്കുന്നത്. സഭയുടെ പ്രശ്നം സർക്കാർ പരി​ഗണിച്ചില്ലെന്ന് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഇരുമുന്നണികളുമായും ചർച്ചകൾ നടത്തിയിരുന്നു. സമുദായം മുന്നോട്ട് വെച്ചിട്ടുള്ള മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാരിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സമുദായത്തിൽപ്പെട്ടവർ വോട്ട് ചെയ്യണമെന്നാണ് ലത്തീൻ സഭ പറയുന്നത്.

സർക്കാരും ഇടത് മുന്നണിയും സഭയെ പരി​ഗണിച്ചില്ലെന്നാണ് ഇവർ നേരത്തേ പറഞ്ഞിരുന്നത്. മന്ത്രി സജി ചെറിയാൻ സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കിയത്.

Read Also: തൃക്കാക്കര സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം; ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഐഎമ്മിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി-ട്വന്റിയുടെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ​ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺ​ഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights: equal distance in Thrikkakara election Latin sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here