‘പുതുചരിത്രം’, ആദ്യ റീൽ പേപ്പർ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും

സർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സിലെ ആദ്യ റീൽ പേപ്പർ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി ആറുമാസത്തിനുള്ളിലാണ് ഉത്പാദനം ആരംഭിക്കുന്നത്.
42 ജി.എസ്.എം, 45 ജി.എസ്.എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അൺ സർഫസ് ഗ്രേഡ് റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പറുകളും ഇവിടെ ഉത്പാദിപ്പിക്കാനാവും. ഭാവിയിൽ പാക്കേജിംഗ് പേപ്പർ ബോർഡ് ഉത്പാദനത്തിന് 650 കോടി രൂപയും നിക്ഷേപിക്കും.
രാവിലെ 11 ന് നടക്കുന്ന ചടങ്ങിന് വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ 700 ഏക്കറിൽ 1982ലാണ് എച്ച്.എൻ.എൽ ആരംഭിച്ചത്. എന്നാൽ കെടുകാര്യസ്ഥത മൂലം 2019ൽ പ്രവർത്തനം നിലച്ചത്.
Story Highlights: first reel paper will be released by cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here