Advertisement

പാകിസ്താനിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

May 19, 2022
1 minute Read

പാകിസ്താനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥനും, ഇയാളുടെ സഹോദരനും പരുക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യകറ്റൂട്ട് പ്രദേശത്ത് അത്താഴം കഴിഞ്ഞ് കാറിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. ആക്രമണത്തിൽ പരുക്കേറ്റ ഐബിയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നജ്ബീർ റഹ്മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥനായ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്ദാദി എന്നിവർ ചികിസത്സയിലാണ്.

ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ വകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഐബി ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഏപ്രിലിൽ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാല് നിയമപാലകരിൽ ഒരു ഐബി ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

Story Highlights: ib officials killed in pakisthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top