മഴ കനക്കുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു

മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു. രാവിലെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്ററും ഉയര്‍ത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് 15 ഷട്ടറുകളും തുറക്കാന്‍ തീരുമാനമായത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. കളമശേരി ചങ്ങമ്പുഴ നഗറില്‍ വീടുകളില്‍ വെള്ളം കയറി. 10 വീട്ടുകാരെ ഒഴിപ്പിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ഇടപ്പിള്ളി, എംജി റോഡ്, കലൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
Read Also: കനത്ത മഴ; തിരുവല്ലയില്‍ 17 ഏക്കര്‍ നെല്‍ കൃഷി നശിച്ചു
അടിമാലിയിലും തൊടുപുഴയിലും വ്യാപക മഴയാണ്. കഴിഞ്ഞ ആറ് മണിക്കൂറില്‍ കൂടുതല്‍ മഴ ചാലക്കുടിയില്‍ ലഭിച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ നഗര മേഖലയില്‍ മഴ തുടങ്ങി. ഇടുക്കിയിലും എറണാകുളത്തും മഴ ശക്തമാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല പെരിങ്ങര വരാല്‍ പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ കൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിര്‍ത്തി വെയ്‌ക്കേണ്ടി വരികയായിരുന്നു. പാടത്ത് നിന്നും വെള്ളം നീക്കം ചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാര്‍ഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
Story Highlights: shutters of Bhootthankett Dam were opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here