അതിഥിയെ കണ്ട് അമ്പരന്നു; അകമ്പടികൾ ഒന്നും ഇല്ലാതെ രത്തൻ ടാറ്റ എത്തി നാനോ കാറിൽ…

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്‌നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. ഹൃദയവിശാലതയുള്ള മനുഷ്യനായാണ് രത്തൻ ടാറ്റ അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ അനുകമ്പയും വിനയവും ആളുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല എന്നതും വസ്തുത. രത്തൻ ടാറ്റായെ കുറിച്ചുള്ള രസകരമായ ഒരു സംഭവങ്ങൾ നിരവധി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തിന്റെ ലാളിത്യം ഇതിനുമുമ്പും ആളുകളെ അത്ഭുതപെടുത്തിയിട്ടുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നാനോ കാറിൽ താജ് ഹോട്ടലിലേക്ക് കടന്നുവരുന്ന രത്തൻ ടാറ്റയുടെ വീഡിയോ ആണ് ഇപ്പോൾ ആളുകൾ പങ്കുവെക്കുന്നത്. ബോഡി ഗാർഡുകളുടെ അകമ്പടിയില്ലാതെ ടാറ്റ നാനോയിൽ ഇരുന്നു പോകുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചും ഹൃദ്യമായ കമന്റുകൾ നൽകിയും രംഗത്തെത്തിയത്. എത്ര വിലപിടിപ്പുള്ള കാറുകൾ സ്വന്തമാക്കാൻ ആസ്തിയുള്ള രത്തൻ ടാറ്റ നാനോയിൽ എത്തിയത് അദ്ദേഹത്തിന്റ ലാളിത്യം കാണിക്കുന്നു എന്നാണ് ആളുകൾ കമന്റുകൾ നൽകിയത്. അദ്ദേഹം ഒരു പ്രചോദനമാണെന്നും ആളുകൾ കുറിച്ചു.
രത്തൻ ടാറ്റായുടെ സ്വപ്ന ഉത്പന്നമായിരുന്നു നാനോ കാറുകൾ. ഏതൊരു സാധാരണക്കാരനും സ്വന്തമാക്കാൻ സാധിക്കണമെന്ന ലക്‌ഷ്യം മുന്നിൽ വെച്ചാണ് നാനോ ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. വിപണിയിൽ ഒരു ലക്ഷം രൂപയിലെത്തിയ കാർ വളരെ പെട്ടന്ന് തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി. ഇന്നും നിരവധി പേർ ഈ കാർ ഉപയോഗിക്കുന്നുണ്ട്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു ടാറ്റ. 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ട്രസ്റ്റ്‌സ് എന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായിരുന്നു അദ്ദേഹം.
Story Highlights: Ratan Tata arrives at Mumbai’s Taj hotel in a Nano
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here