യുപി മഥുരയിലെ ഷാഹി ഈദ് ഗാഹില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

യുപി മഥുരയിലെ ഷാഹി ഈദ് ഗാഹില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നും മഥുര ജില്ലാ കോടതി പറഞ്ഞു. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഷാഹി ഈദ് ഗാഹ്. ഹര്‍ജി മഥുര സിവില്‍ കോടതി നേരത്തെ തള്ളിയിരുന്നു.
1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. നേരത്തേ വിവിധ ഹിന്ദു സംഘടനകള്‍ നല്‍കിയ ഒമ്പത് ഹര്‍ജികള്‍ നിലനില്‍ക്കെയാണിത്. പുതിയ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സമര്‍പ്പിക്കപ്പെട്ടത്.
1991 ലെ ആരാധനാലയ നിയമപ്രകാരം കേസ് പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് മഥുരയിലെ സിവില്‍ കോടതി ഈ കേസ് നേരത്തെ തള്ളിയിരുന്നു. പിന്നീട് ലഖ്‌നൗ സ്വദേശിനിയായ രഞ്ജന അഗ്നിഹോത്രിയാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ പേരില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. ‘കൃഷ്ണഭഗവാന്റെ ആരാധകര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വത്ത് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കേസ് ഫയല്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. കൃഷ്ണ ജന്മഭൂമിയില്‍ മസ്ജിദ് തെറ്റായി നിര്‍മ്മിച്ചതാണ്. സ്വത്ത് പങ്കിടുന്നതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നു, എന്നാല്‍ ആ ഒത്തുതീര്‍പ്പ് നിയമവിരുദ്ധമായിരുന്നു. ‘ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഗോപാല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
Story Highlights: The court accepted the petition to conduct a survey at Shahi Eid Gah in Mathura, UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here