Advertisement

കാമുകൻ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മുംബൈയിൽ യുവതി ജീവനൊടുക്കി

May 19, 2022
2 minutes Read
suicide

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആറ് മാസമായി 20 കാരിയും, 27 കാരനും പ്രണയത്തിലാണ്. ഞായറാഴ്ച രാത്രി ഇരുവരും ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം കാമുകൻ്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ യുവാവ് സമ്മതിച്ചില്ല. പകരം വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു.

രാത്രി നിരവധി മയക്കുമരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുണ്ടെന്നും, സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും കാമുകൻ പറഞ്ഞു. ഇത് കേൾക്കാൻ കൂട്ടാക്കാതെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുംബൈ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിനോട് സമീപമാണ് യുവാവിൻ്റെ വീട്.

Story Highlights: Woman Dies By Suicide After Boyfriend Blocks Her On WhatsApp: Cops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top