Advertisement

വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…

May 19, 2022
Google News 2 minutes Read

വിഭജനത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ രാജ്യം പിന്നിടുമ്പോൾ ജനിച്ച മണ്ണിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മുംതാസ്. കഴിഞ്ഞ 75 വർഷം പാകിസ്താനിലാണ് മുംതാസ് ബീബി ജീവിച്ചത്. ഒടുവിൽ പാട്യാലയിൽ തന്റെ സഹോദരങ്ങളുടെ കുഞ്ഞനുജത്തിയായി തിരിച്ചെത്തിയിരിക്കുകയാണ് മുംതാസ്. പട്യാലയിൽ സിഖ് കുടുംബത്തിലാണ് മുംതാസ് ജനിച്ചത്. വിഭജന സമയത്തുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട മാതാവിന് സമീപം കണ്ടെത്തിയ കുഞ്ഞിനെ ഒരു പാകിസ്താനി കുടുംബം വളർത്തുകയായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള മുഹമ്മദ് ഇക്ബാലും ഭാര്യ അല്ല രാഖിയുമാണ് മുംതാസിന് മാതാപിതാക്കളായത്.

വളർച്ചയുടെ ഒരു ഘട്ടത്തിലും മുംതാസ് തങ്ങളുടെ മകളല്ലെന്ന് അവർ ആ പെൺകുട്ടിയെ അറിയിച്ചിരുന്നില്ല. സ്വന്തം മകളായി അവർ ആ കുരുന്നിനെ തങ്ങളോട് ചേർത്തു. രണ്ട് വർഷം മുമ്പാണ് ഇക്ബാലിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായത്. ആ അവസ്ഥയിലാണ് ഇക്ബാൽ തന്റെ മകളോട് പഴയ കഥകളെല്ലാം തുറന്നു പറഞ്ഞത്. പിതാവ് ഇക്ബാലിന്റെ മരണശേഷം മുംതാസിന്റെ മകൻ ഷഹബാസാണ് അമ്മയുടെ കുടുംബത്തെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെ ശ്രമം നടത്തിയത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഈ അന്വേഷത്തിൽ അമ്മയുടെ തറവാട് പട്യാലയിലെ സിദ്രാനയിലാണെന്ന് മകൻ കണ്ടെത്തി. കർതാർപുർ ഇടനാഴിയിലൂടെ ദർബാർസാഹിബ് ഗുരുദ്വാരയിൽ നിന്ന് ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക് ദേവാലയത്തിലെത്തിയ കുടുംബങ്ങൾക്ക് അത് പുനഃസമാഗമ വേദിയായി.സിഖ് മതസ്ഥർക്ക് വീസയില്ലാതെ ഈ ഇടനാഴിയിലൂടെ ഇരു ഗുരുദ്വാരകളിലേയ്ക്കും യാത്ര ചെയ്യാണ് സാധിക്കും. അവിടെ മുംതാസിനെ കാണാൻ സഹോദരങ്ങൾ എത്തി. ഗുർമീത് സിങ്, അമരിന്ദർ സിങ്, നരേന്ദ്ര സിങ് എന്നീ മൂന്ന് സഹോദരങ്ങളാണ് മുംതാസിനുള്ളത്. വർഷങ്ങൾ വേർപെട്ടു ജീവിച്ചെങ്കിലും വീണ്ടും ഒരുമിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.

Story Highlights: Woman separated from family during Partition in 1947 reunites with brothers from India at Kartarpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here