“ഡിയർ സിന്ദഗി”, വൈറലായി യുപി പൊലീസിന്റെ റോഡ് സുരക്ഷാ വിഡിയോ

റോഡപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യർക്കായി ട്രാഫിക് നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിയമങ്ങൾ പാലിക്കുന്ന ഒരു മൃഗത്തെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇപ്പോൾ ഇതാ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ്, ഗതാഗതം നിർത്തുന്നത് വരെ ശാന്തമായി കാത്തുനിൽക്കുന്ന മാനിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിഡിയോ ഉത്തർപ്രദേശ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മാനിന് സ്വന്തം ജീവൻ “ഡിയർ”(വിലപ്പെട്ടത്) ആണ് എന്ന തേലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവൻ വിലപ്പെട്ടതാണ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് മാരകമായേക്കാം. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക – പൊലീസ് കുറിക്കുന്നു.
‘Deer Zindagi’
— UP POLICE (@Uppolice) May 18, 2022
Life is precious, violation of traffic rules can prove to be dear!
Follow #RoadSafety norms!
जीवन अनमोल है। ट्रैफ़िक नियमों का उल्लंघन आपके लिए घातक हो सकता है।
सड़क सुरक्षा के नियमों का पालन करें। pic.twitter.com/7apVkae30y
വിഡിയോയ്ക്ക് പിന്നാലെ പലരും തങ്ങളുടെ അഭിപ്രായം പോസ്റ്റിന് കീഴിൽ പങ്കുവച്ചിട്ടുണ്ട്. ജപ്പാനിലെ ഹോൺഷുവിലെ കൻസായി മേഖലയിലെ നാര പ്രിഫെക്ചറിലാണ് മാനിന്റെ വിഡിയോ ചിത്രീകരിച്ചത്. “സിബ്രയെ പിന്തുടരുന്ന മാൻ” എന്നാണ് അവർ തലക്കെട്ട് നൽകിയിരിക്കുന്നത്
Story Highlights: “Deer Zindagi”: UP Police’s Road Safety Video Praised By Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here