Advertisement

വിദ്വേഷ പ്രസംഗകേസ്: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി മാറ്റി

May 20, 2022
Google News 1 minute Read

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി ഈ മാസം 26ലേക്ക് മാറ്റി. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്നോട്ടുവച്ചിരുന്നത്. മുസ്ലിം വിഭാഗത്തെ പി സി ജോര്‍ജ് അപകീര്‍ത്തിപ്പെടുത്തിയതായി സര്‍ക്കാര്‍ കോടതിക്കുമുന്നില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പി സി ജോര്‍ജിന്റെ വാദം.

കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിവാദ പ്രസംഗങ്ങള്‍ കേള്‍ക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി തീരുമാനം അറിയിക്കുക. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയാണ്. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി നാവ് വിഡിയോകളും പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കിയിരുന്നു.

Story Highlights: pc geporge bail petition postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here