Advertisement

അന്തി മഹാകാളൻകാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ

March 25, 2025
Google News 2 minutes Read
arrest (1)

ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം മുൻ ഏരിയ പ്രസിഡൻറ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി. ഗിരീഷിനെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പങ്ങാരപ്പിള്ളി ദേശക്കാരൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അനൂപ് മങ്ങാട് എന്ന പേരിൽ വേലയ്ക്കും വെടിക്കെട്ടിനും എതിരെയും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നു.

സംഭവത്തിൽ പങ്ങാരപ്പിള്ളി സ്വദേശി സുനിൽ, വേല കോ-ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവർ ചേലക്കര പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വ്യജ പേരിൽ വിദ്വേഷ പരാമർശം നടത്തിയ മൊബൈൽ നമ്പറിന്റെ യഥാർത്ഥ ഉടമ ഗിരീഷാണെന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Read Also: കലയന്താനി കൊലപാതകം; ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കണ്ടെത്തി

ഇത്തവണത്തെ വെടിക്കെട്ട് നടക്കാതിരിക്കാനായി മറ്റൊരു വ്യക്തിയുടെ പേരിൽ എഡിഎമ്മിന് പരാതി നൽകിയതിന് പിന്നിൽ ചേലക്കരയിൽ ചിലർ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ആരോപണം ശക്തമായിരുന്നു.അന്തി മഹാകാളൻകാവ് വേല ദിവസം ഗിരീഷിനെ ചേലക്കര പൊലീസ് തടങ്കലിൽ ആക്കിയിരുന്നു.

Story Highlights : BJP leader arrested for hate speech against Anthi Mahakalankavu Vela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here