ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ ക്യാമ്പിലാണ് കൊവിഡ് ബാധ പടർന്നത്. രണ്ട് താരങ്ങൾക്കും ഒരു സപ്പോർട്ട് സ്റ്റാഫിനും ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇക്കാര്യം ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.
ഹെൻറി നിക്കോൾസ്, ബ്ലെയർ ടിക്ക്‌നെർ എന്നീ താരങ്ങളും ബൗളിംഗ് പരിശീലകൻ ഷെയിൻ ജുർഗെൻസെനുമാണ് കൊവിഡ് പോസിറ്റീവായത്. മൂന്നു പേരും ഐസൊലേഷനിൽ പ്രവേശിച്ചു. ബാക്കിയുള്ള താരങ്ങളൊക്കെ നെഗറ്റീവാണ്. ജൂൺ രണ്ടിനാണ് പരമ്പര ആരംഭിക്കുക. ജൂൺ 10നും 23നുമാണ് യഥാക്രമം രണ്ട്, മൂന്ന് മത്സരങ്ങൾ. പുതിയ പരിശീലകനും ക്യാപ്റ്റനും കീഴിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരമാവും ഇത്.
Story Highlights: players newzealand covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here