Advertisement

സൗദിയില്‍ യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ

May 20, 2022
Google News 2 minutes Read

യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ടാക്‌സികളില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് സൗദി ടാക്‌സി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാത്തത് നിയമലംഘനമാണെന്നും ജൂലൈ 12 മുതല്‍ 500 റിയാല്‍ പിഴയായി ചുമത്തുമെന്നും സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

Read Also: പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് ഖത്തര്‍ നിര്‍ത്തലാക്കി; 21 മുതല്‍ കൂടുതല്‍ ഇളവുകള്‍

നിയമലംഘനം കണ്ടെത്താന്‍ ശക്തമായ പരിശോധനയുണ്ടാകും. അംഗീകൃത ടാക്‌സി നിരക്ക് പോളിസി ലംഘിച്ചാല്‍ മൂവായിരം രൂപ പിഴ ചുമത്താനും പുതിയ നിയമം അനുശാസിക്കുന്നു. കൂടാതെ ടാക്‌സി ഡ്രൈവര്‍മാര്‍ കാലാവധിയുള്ള ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തുക, ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

Story Highlights: saudi taxi drivers who do not wear uniform will fined 500 riyals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here