Advertisement

തർക്കത്തിനിടെ ഒരാൾ മരിച്ച സംഭവം; കീഴടങ്ങാൻ സമയം തേടി നവ്‌ജോത് സിംഗ് സിദ്ദു സുപ്രിംകോടതിയിൽ

May 20, 2022
Google News 2 minutes Read

മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ കീഴടങ്ങാൻ സമയം തേടി കോൺഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദു സുപ്രിംകോടതിയെ സമീപിച്ചു. തനിക്ക് കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിന് മുന്നിൽ ആവശ്യപ്പെട്ടു. സിദ്ദു കീഴടങ്ങുമെന്നും സമയം വേണമെന്ന് അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. ഇന്നലെയാണ് സിദ്ദുവിന് സുപ്രിംകോടതി ഒരുവർഷം തടുവിശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലായിരുന്നു ഉത്തരവ്.

പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘ‍ര്‍ഷത്തിൽ പരുക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിംഗിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.

Read Also: കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018 ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രിം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിംഗിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രിം കോടതിയുടെ നടപടി. സിദ്ദു കോടതിയിൽ ഉടൻ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്. നിയമത്തിന് കീഴടങ്ങുന്നുവെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നുമായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

Story Highlights: Sidhu seeks time from Supreme Court to surrender in 1988 road rage case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here