Advertisement

അഫ്ഗാനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണം; ഉത്തരവുമായി താലിബാന്‍ ഭരണകൂടം

May 20, 2022
Google News 2 minutes Read
taliban orders women TV anchors should cover their faces in afgan

രാജ്യത്തെ ടെലിവിഷന്‍ ചാനലുകളിലെ എല്ലാ വനിതാ അവതാരകരും മുഖം മറയ്ക്കാണമെന്ന ഉത്തരവുമായി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ മാധ്യമമായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്റെ വെര്‍ച്യു ആന്‍ഡ് വൈസ് മന്ത്രാലയത്തില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള പ്രസ്താവനയിലാണ് ഉത്തരവ് ലഭിച്ചതെന്ന് ടോളോ ന്യൂസ് ട്വീറ്റില്‍ പറയുന്നു. വിഷയത്തില്‍ യാതൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും ഭരണകൂടം തയ്യാറല്ലെന്നതും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ തന്നെ ‘നല്ല വാര്‍ത്ത’ ഉണ്ടാകുമെന്ന് താലിബാന്‍ നേതാവ് സിറാജുദ്ദീന്‍ ഹഖാനി പറഞ്ഞു. താലിബാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നും അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വീട്ടിലിരുത്തും എന്നുമായിരുന്നു സിറാജുദ്ദീന്‍ ഹഖാനിയുടെ പ്രസ്താവന.

Read Also: താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കില്ല; തീരുമാനവുമായി താലിബാന്‍ ഭരണകൂടം

നേരത്തെ പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Story Highlights: taliban orders women TV anchors should cover their faces in afgan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here