Advertisement

കൊൽക്കത്തയിൽ പെരുമഴ: എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു; ഐപിഎൽ പ്ലേഓഫിനു ഭീഷണി

May 21, 2022
1 minute Read

ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സും തമ്മിലുള്ള എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു. കൊൽക്കത്തയിലെ കടുത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ മോശം കാലാവസ്ഥ ഐപിഎൽ പ്ലേ ഓഫുകൾക്കും തിരിച്ചടി ആയേക്കുമെന്ന് ആശങ്കയുണ്ട്. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ക്വാളിഫയറും എലിമിനേറ്ററും നടക്കുക.

രണ്ട് തവണയാണ് മത്സരം തടസപ്പെട്ടത്. ആറാം മിനിട്ടിൽ ശക്തിയായ കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ആഡ് ബോർഡുകൾ മറിഞ്ഞുവീഴുകയും കളി തടസപ്പെടുകയും ചെയ്തു. 12ആം മിനിട്ടിൽ വീണ്ടും കളി നിർത്തിവച്ചു. കളി ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് എടികെ മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എടികെയ്ക്ക് ഈ കളിയിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

Story Highlights: atk mohun bagan bashundhara kings rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top