Advertisement

കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളി; സി.പി.ഐ.എം പ്രാദേശിക നേതാവിന് സസ്പെൻഷൻ

May 21, 2022
Google News 1 minute Read

കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളിയിൽ സി.പി.ഐ.എം പ്രാദേശിക നേതാവിനെതിരെ നടപടി. കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു. എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി ചീത്ത വിളിച്ചതിനാണ് നടപടി. ഷാജിയും പാർട്ടി അംഗമാണ്.

വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തിയാണ് സി.പി.ഐ.എം നേതാവ് ഭീഷണി മുഴക്കിയത്. വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചതിനാണ് ഇയാള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി അസഭ്യവർഷവും ഭീഷണിയും നടത്തിയത്. സി.ഐ.ടി.യു അംഗമായ ഉദ്യോഗസ്ഥനോട് എസ്.ഡി.പി.ഐയിൽ പോകാനും ഇയാള്‍ ആഹ്വാനം ചെയ്തു.

Story Highlights: cpm local leader suspended from party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here