നിങ്ങളുടെ ശമ്പളം 25,000 ന് മുകളിലാണോ ? എങ്കിൽ ഇന്ത്യയിലെ ആദ്യ 10 % ൽ നിങ്ങളുണ്ട്

ഇന്ത്യയിൽ പതിനഞ്ച് ശതമാനത്തോളം പേരുടെ പ്രതിമാസ ശമ്പളം 5,000 രൂപയിൽ താഴെയാണെന്ന് പഠന റിപ്പോർട്ട്. 25,000 ന് മുകളിൽ സമ്പാദിക്കുന്നവർ ആദ്യ 10 ശതമാനത്തിൽ വരുമെന്നും പഠനത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയാറാക്കിയ സ്‌റ്റേറ്റ് ഓഫ് ഇനിക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വീടുകളിൽ ശുദ്ധജലമെത്തിക്കുക, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യ താരതമ്യേനെ മുന്നിലാണെങ്കിലും ദാരിദ്ര്യം, വരുമാനത്തിലെ തുല്യതയില്ലായ്മ, തൊഴിലില്ലായ്മ എന്നീ മേഖലകളിൽ കൂടി പുരോഗമിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യ 1 ശതമാനത്തിലുളളവരുടെ പ്രതിമാസ വരുമാനത്തിൽ വർധനയും ഏറ്റവും താഴെക്കിടയിലുള്ള പത്ത് ശതമാനത്തിന്റെ വരുമാനത്തിൽ ഇടിവുമാണ് കാണിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗരവും തമ്മിൽ പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ 2015-16 ൽ പറയുന്നുണ്ട്.
ഇന്ത്യയിലെ 50% വീടുകളും താഴെക്കിടയിലാണ് ജീവിതം നയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രതിസന്ധി തരണം ചെയ്യാൻ നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരണമെന്നും ഏകീകൃത അടിസ്ഥാന വരുമാനം (യുബിഐ) നടപ്പിലാക്കണമെന്നും റിപ്പോർട്ട് പറയുന്നു. എല്ലാ പൗരന്മാർക്കും സർക്കാരിൽ നിന്ന് സാമ്പത്തിക ഗ്രാന്റ് ലഭക്കുന്നതാണ് യുബിഐ.
Story Highlights: Earning 25000 Per Month Are In Indias Top 10%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here