ബ്രുവറി അഴിമതി; ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ

ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ. കേസിൽ സാക്ഷി മൊഴി നൽകാൻ മുൻ മന്ത്രിമാരായ ഇ.പി ജയരാജനും, വി.എസ് സുനിൽകുമാറും ഇന്ന് ഹാജരായില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
അടുത്ത മാസം 10ന് തിരുവനന്തപുരം വിജിലൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് കോടതി നടപടി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയായിരുന്നു ഹർജി.
Story Highlights: government sought more time to produce files
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here