കസ്റ്റഡി മരണമെന്ന് ആരോപണം; അസമിൽ പൊലീസ് സ്റ്റേഷനു തീയിട്ടു

കസ്റ്റഡി മരണമെന്ന ആരോപണമുയർത്തി അസമിൽ പൊലീസ് സ്റ്റേഷനു തീയിട്ടു. അസമിലെ നഗവോണിലുള്ള ബതദ്രവ പൊലീസ് സ്റ്റേഷനാണ് നാട്ടുകാർ അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കസ്റ്റഡി മരണമെന്ന ആരോപണം പൊലീസ് തള്ളി.
സൽനബാരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ ഷഫീകുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇയാളോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും അത് നൽകാനില്ലാത്തതിനാൽ ഇയാളെ കസ്റ്റഡിയിൽ വച്ച് കൊന്നുകളയുകയായിരുന്നു എന്നുമാണ് ആൾക്കൂട്ടത്തിൻ്റെ ആരോപണം. ഷഫീകുൽ ഇസ്ലാമിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി കുടുംബം പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഷഫീക് മരണപ്പെട്ടിരുന്നു എന്നും ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു.
Story Highlights: Police Station Assam Custodial Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here