കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 8 വയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബസ്രേഹിയിലെ അര്‍ജുന്‍ (8) ആണ് മരിച്ചത്.
വീട്ടിലെ ഗോതമ്പ് ചാക്കുകള്‍ സൂക്ഷിച്ച മുറിയില്‍ കളിക്കുകയായിരുന്നു കുട്ടി. ചാക്കുകളുടെ മുകളില്‍ കയറി നിന്ന് ഫാനില്‍ ഊഞ്ഞാല്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അടിയിലുള്ള ചാക്ക് തെന്നിമാറുകയും കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
Read Also: പേരറിവാളന്‍ തീവ്രവാദി; ഇരകളെ മറന്ന് പ്രതികളെ വാഴ്ത്തുന്നുവെന്ന് തമിഴ്‌നാട് മുന്‍ എസ്പി
കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ട വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
Story Highlights: 8 year old boy dies after swing rope winds around neck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here