ബ്ഹറൈനില്‍ കൗമാരക്കാർക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി

ബഹ്‌റൈനില്‍ 12-17 പ്രായക്കാര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിന് ദേശീയ മേഡിക്കല്‍ പ്രതിരോധ സമിതി അനുമതി നല്‍കി. തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിന് ശേഷം ഇവര്‍ക്ക് രണ്ടാം കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ അല്ലെങ്കില്‍ ആദ്യ ബൂസ്റ്റര്‍ ഡോസായി സ്വീകരിച്ച വാക്‌സിന്‍ രണ്ടാം ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം. കൊവിഡ് രോഗമുക്തരായവര്‍ക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതല്‍ ആറുമാസത്തിന് ശേഷവും ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷവും ഇഷ്ടാനുസരണം രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.
Read Also: കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
Story Highlights: Bahrain allows 2nd COVID-19 booster dose for teens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here