Advertisement

ഓൺലൈൻ ഭീഷണി; രണ്ടുവർഷം തടവ്, പിഴ അഞ്ചുലക്ഷംവരെയെന്ന് യുഎഇ

May 22, 2022
Google News 2 minutes Read

ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുന്നവർക്ക് രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ. മാത്രമല്ല നിയമലംഘകർക്ക് പരമാവധി രണ്ടുവർഷംവരെ തടവുശിക്ഷയും ലഭിക്കും. സോഷ്യൽമീഡിയയിലൂടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

മറ്റൊരാളെ ബ്ലാക്മെയിൽ ചെയ്യുകയോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഓൺലൈനിൽ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് തടവുശിക്ഷ 10 വർഷമായി ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Read Also:കൊവിഡിനെ അതിജീവിച്ച് യു.എ.ഇയിലെ ടൂറിസം മേഖല

Story Highlights: Fine for blackmailing, threatening others online UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here