ഐപിഎൽ: ഇന്ന് പഞ്ചാബ്-ഹൈദരാബാദ് മത്സരം

ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. 13 മത്സരം വീതം കളിച്ച ഇരു ടീമുകൾക്കും 12 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിക്കുന്ന ടീം പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.
സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഇരു ടീമുകൾക്കും തിരിച്ചടി ആയത്. ആദ്യ രണ്ട് കളി തോറ്റ സൺറൈസേഴ്സ് തുടർന്ന് അഞ്ച് മത്സരങ്ങൾ വിജയിച്ചപ്പോൾ പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പിന്നീട് തുടരെ അഞ്ച് കളികളിൽ അവർ പരാജയപ്പെട്ടു. കെയിൻ വില്ല്യംസണിൻ്റെ മോശം ഫോം സൺറൈസേഴ്സിന് വലിയ തിരിച്ചടി ആയപ്പോൾ ടി നടരാജനും നിരാശപ്പെടുത്തി. വില്ല്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് ഇന്ന് സൺറൈസേഴ്സിനായി കളിച്ചേക്കും.
മായങ്ക് അഗർവാളിൻ്റെ മോശം ഫോമാണ് പഞ്ചാബിൻ്റെ ഏറ്റവും വലിയ തലവേദന. ബൗളിംഗ്, ബാറ്റിംഗ് നിരകളൊക്കെ തൃപ്തികരമായ പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും ചില അശ്രദ്ധകളാണ് അവർക്ക് തിരിച്ചടി ആയത്. അവസാന മത്സരമായതിനാൽ ടീമിൽ ചില മാറ്റങ്ങളുണ്ടാവാനിടയുണ്ട്.
Story Highlights: ipl punjab kings sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here