Advertisement

ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ്

May 22, 2022
Google News 2 minutes Read

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്യുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അവർക്ക് നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകളില്ലെന്നതാണ് സത്യം. ഇത്തവണ എൽഡിഎഫ് സെഞ്ച്വറിയടിക്കും. തൃക്കാക്കരയിൽ വികസന പ്രവർത്തനങ്ങൾ വരണമെങ്കിൽ ഇടതുപക്ഷം വിജയിക്കണമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തിയിരുന്നു. വിഡി സതീശൻറെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവർ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.

Read Also: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ട്വന്റി-20യും ആം ആദ്മി പാർട്ടിയും ഒരുമിച്ചുള്ള ജനക്ഷേമ സഖ്യം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന കേരളം ചർച്ച ചെയ്ത ചോദ്യത്തിന് ഇതോടെ ഉത്തരമായി. ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

Story Highlights: LDF welcomes the stand of twentytwenty and aap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here