ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്ക്.
കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം.
Read Also: റഷ്യന്‍ അധിനിവേശം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ
വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാഷിങ്ടൺ സ്വീകരിച്ച ശത്രുതാപരമായ നടപടികൾക്ക് തിരിച്ചടി ലഭിക്കുമെന്നും റഷ്യ പ്രതികരിച്ചു. ഏറ്റവും ഒടുവിലായി യുക്രൈന് 40 ബില്യൺ ഡോളർ സഹായം നൽകുന്നതിനുള്ള നിയമനിർമാണത്തിൽ യുഎസ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചതോടെയാണ് റഷ്യ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
Story Highlights: Russia issues travel ban on Biden, Blinken, 963 other Americans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here